പേരൂര്‍ക്കട: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പുല്ലുവിളാകത്ത് വീട്ടില്‍ സഞ്ജു (35)ആണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. യുവതി വനിതാ കമ്മീഷനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതും യുവാവിനെ അറസ്റ്റുചെയ്തതും.
ഭര്‍ത്തവ് മരണപ്പെട്ട യുവതിയെ പ്രണയം നടിച്ച് വലയിലാക്കി അരൂരിലും ബാംഗ്ലൂരിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. വേറെയും യുവതികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി അരൂര്‍ എസ്ഐ പറഞ്ഞു.
സഞ്ജു വാടകയ്ക്ക് താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് സൂര്യ നഗര്‍ ഹൗസ് നമ്പര്‍ 94ല്‍ അരൂര്‍ പോലീസ്നടത്തിയ പരിശോധന കംപ്യൂട്ടറില്‍ നിന്ന് യുവതികളെ ബ്ലാക്മെയില്‍ ചെയ്യാന്‍ തരത്തില്‍ കരുതിയ ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും എസ്ഐ മനോജ് പറഞ്ഞു.