മനുഷ്യരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ വലിയ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് തെളിമയുള്ള, ശുദ്ധമായ പുഞ്ചിരിയും സന്തോഷവും ആളുകളുടെ മുഖത്ത് വിരിയിക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ ഒരു കൊച്ചുകുട്ടിയുടെയും ചുറ്റും കൂടിയിരുന്നവരുടെയുമെല്ലാം മുഖത്ത് ഒരുപോലെ പുഞ്ചിരി വിടര്‍ത്തിയ ഒരു യുവാവിന്റെ പ്രവര്‍ത്തിയുടെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
തെരുവോരത്ത് കടല കച്ചവടം നടത്തുന്ന യുവാവാണ് വിഡിയോയില്‍. അയാള്‍ക്ക് മുന്നില്‍ ഒരു കുഞ്ഞ് വല്ലാതെ കൊതിയോടെ അയാളെ നോക്കി നിന്നിരുന്നു. പണം നല്കി കപ്പലണ്ടി വാങ്ങി കഴിക്കാനുള്ള സ്ഥിതി ഇല്ലാത്തത് കൊണ്ടാകണം കുട്ടി വില്പനക്കാരനെ ഏറെ നേരം നോക്കി നിന്നു.
ബാലന്റെ വിശപ്പ് പറയാതെ തന്നെ ആ കടല വില്‍പ്പനക്കാരനും വ്യക്തമായി. യുവാവ് ഒരു പൊതി അവന് നേരെ വെച്ച് നീട്ടി. സന്തോഷത്തോടെ ചെറു ചിരിയോടെ കുഞ്ഞ് ആ പൊതി വാങ്ങിതിരികെ നടന്നു. സമീപത്ത് നിന്നിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയ്ക്ക് ലോകം മുഴുവനും ഇപ്പോള്‍ കയ്യടിക്കുകയാണ്. എപ്പോള്‍, എവിടെ എന്നൊന്നും വ്യക്തമല്ലാത്ത വീഡിയോ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു എന്നാണ് ഇത് കാണുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.