ലോസ് ആഞ്ചലസ്: ഇന്ത്യൻ സ്ത്രീയുടെ ജീവിതാവസ്ഥ ചിത്രീകരിച്ച പീരിഡ് എൻഡ് ഓഫ് സെന്റൻസ് എന്ന ഡോക്യുമെന്ററിക്ക് ഓസ്കർ പുരസ്കാരം. മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്കർ പുരസ്കാരമാണ് ഇറാനിയൻ സംവിധായിക റയ്ക ഷെതാബ്ഷിയുടെ ഡോക്യുമെന്ററി കരസ്ഥമാക്കിയത്. ആർത്തവം അശുദ്ധിയാണെന്നു കരുതിയ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മുന്നേറ്റമാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.
ആർത്തവം സംബന്ധിച്ച ബോധവത്ക്കരണം കൂടിയാണ് ഈ ഡോക്യുമെന്ററി. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഹപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾക്കായി പാഡ് മെഷീൻ സ്ഥാപിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന അനുഭവങ്ങളുമാണ് പ്രതിപാദിച്ചിരിക്കുന്നത്.