ഭർത്താവ് ബർഗർ വാങ്ങുവാൻ മറന്നതിനെ തുടർന്ന് വിവാഹമോചനത്തിനൊരുങ്ങി ഭാര്യ. അബുദാബിയിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഭർത്താവ് കറങ്ങുവാൻ പോയപ്പോൾ വീട്ടിൽ ഭാര്യ തനിച്ചായിരുന്നു. രാത്രിയിൽ കഴിക്കുവാൻ ബർഗർ വാങ്ങി വരാം എന്ന് പറഞ്ഞാണ് ഭർത്താവ് പോയത്.
എന്നാൽ പിറ്റേ ദിവസം പുലർച്ചെ മൂന്നിനാണ് ഭർത്താവ് എത്തിയത്. മാത്രമല്ല അദ്ദേഹം ബർഗർ വാങ്ങുവാൻ മറക്കുകയും ചെയ്തിരുന്നു. ഇതിൽ കുപിതയായ ഭാര്യ, ഭർത്താവുമായി വാക്കുതർക്കമുണ്ടാകുകയും വീട്ടിൽ നിന്നും ഇറങ്ങിപോകുകയുമായിരുന്നു. ഇവർ പിന്നീട് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.
വിവാഹ ബന്ധത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം ദമ്പതികൾ മനസിലാക്കണമെന്നും ഇത് മനസിലായാൽ പ്രശ്നങ്ങൾ കുറയുമെന്നും ചെറിയ കാര്യങ്ങളെ തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നതിൽ മാറ്റം വരുമെന്നും അഭിഭാഷകൻ ഹസൻ അൽ മസ്രൂദി പറഞ്ഞു.