അന്ന് കാറ്റടിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞു, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നന്നായി പരിക്കുപറ്റി, മുക്കാല്‍  മണിക്കൂറോളം സഹായിക്കാനാരും ഇല്ലാതെയാണ് കിടന്നത്; രഞ്ജിനി ഹരിദാസ് പറയുന്നു

മലയാളത്തിലെ മിന്നും അവതാരികയായിരുന്നു ഒരുകാലത്ത് രഞ്ജി ഹരിദാസ്. സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനിയുടെ സമയം തെളിയുന്നത്. പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരെയും വെറുപ്പിച്ച രഞ്ജിനി സോഷ്യല്‍മീഡിയയില്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയാണ്. അടുത്തിടെ ഒരു ഷോയില്‍ ഇതുവരെ തുറന്നുപറയാത്ത അപകടത്തെപ്പറ്റി അവര്‍ മനസുതുറന്നു.

കാശ്മീരില്‍ ലേയ്ക്ക് ബൈക്കില്‍ യാത്ര നടത്തുക ആയിരുന്നു. കൂടെയുള്ളവര്‍ മുന്‍പില്‍ പോയി. കാറ്റടിച്ചതിനേത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞു. അന്ന് വീണതിന്റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണിരുന്നതെങ്കില്‍ തീര്‍ച്ചയായും മരിച്ചേനെ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നന്നായി പരിക്കുപറ്റി. മുക്കാല്‍ മണിക്കൂറോളമാണ് സഹായിക്കാനാരും ഇല്ലാതെ അവിടെ നിന്നത്.

അല്‍പസമയം കഴിഞ്ഞ് അതുവഴി വന്ന പ്രൊഫഷണല്‍ റൈഡര്‍മാരാണ് സഹായിച്ചത്. മുന്നില്‍ പോയവര്‍ ഞങ്ങള്‍ക്ക് അപകടം പറ്റിയെന്ന് അറിഞ്ഞുപോലുമില്ലായിരുന്നു-ജമേഷ് കോട്ടയ്ക്കലിന്റെ ജമേഷ് ഷോയില്‍ പങ്കെടുക്കവേയാണ് രഞ്ജിനി ഇത് പങ്കുവച്ചത്.

Related posts