ശ്രീദേവി മരിച്ച് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ മകൾ ജാൻവി കപൂർ സോഷ്യൽമീഡിയയിൽ വേദനയോടെ കുറിച്ച വാക്കുകൾ ആരാധകരെയും സങ്കടത്തിലാഴ്ത്തുന്നു. ശ്രീദേവിയുടെയും തന്റെയും കൈകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജാൻവി കുറിച്ചു, “എന്റെ ഹൃദയത്തിന് എപ്പോഴും കനമേറയാണ്, പക്ഷെ ഞാനെപ്പോഴും പുഞ്ചിരിക്കും. കാരണം അതിനകത്ത് നിങ്ങളുണ്ട്’.
അനന്തരവന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുവാൻ കുടുംബസമേതം ദുബായിലെത്തിയ ശ്രീദേവി ആഡംബര ഹോട്ടലിലെ ബാത്ത്ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു.