ഇന്ത്യന്‍ സൈന്യത്തിനുനേരെ ആക്രമണമുണ്ടായി കൃത്യം പന്ത്രണ്ട് ദിവസം തികയുമ്പോള്‍ 12 മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മറുപടി കൊടുത്തിരിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കാഷ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്.
പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നും പറയപ്പെടുന്നു. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമുണ്ടെന്ന് സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നാലാക്രമണം. ആക്രമണം പാകിസ്ഥാനും സമ്മതിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന് പുറത്തുവിട്ടു.
ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്.