അടിമാലി: ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. അടിമാലി ഇരുന്നേക്കർ കുന്നത്ത് സുരേന്ദ്രനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 18 ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലായിരുന്ന സുരേന്ദ്രൻ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ബാങ്കിൽനിന്നും ജപ്തിനോട്ടീസ് വന്നതിനെ തുടർന്നാണ് സുരേന്ദ്രൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ദേവികുളം കാർഷിക വികസന ബാങ്കിൽനിന്നും ആറ് ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്.
കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാനായില്ല. ഒന്നര മാസത്തിനിടെ ഇടുക്കിയിൽ ഇതുവരെ മൂന്ന് കർഷകരാണ് ജീവനൊടുക്കിയത്.