ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നെ ത​ക​ര്‍​ത്ത​ടി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ പെ​ൺ​പ​ട

മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ജ​യം പി​ടി​ച്ച​ട​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ. ബാ​റ്റിം​ഗി​നും ബൗ​ളിം​ഗി​ലും ഒ​രു​പോ​ലെ ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യ ഇ​ന്ത്യ​ൻ പെ​ൺ​പ​ട ഏ​ഴു വി​ക്ക​റ്റി​നാ​ണ് സ​ന്ദ​ർ​ശ​ക​രെ ത​ക​ർ​ത്ത​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ര്‍​ത്തി​യ 162 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നാ​ല് വി​ക്ക​റ്റെ​ടു​ത്ത ജു​ല​ന്‍ ഗോ​സ്വാ​മി​യാ​ണ് ക​ളി​യി​ലെ താ​രം.

മും​ബൈ വാം​ഖ​ഡെ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​ന് മു​മ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സ​ന്ദ​ർ​ശ​ക​ർ 43.3 ഓ​വ​റി​ല്‍ 161 റ​ണ്‍​സി​നു പു​റ​ത്താ​യി. നാ​ലു​വി​ക്ക​റ്റ് വീ​തം നേ​ടി​യ ജു​ല​ൻ ഗോ​സ്വാ​മി​യും ശി​ഖ പാ​ണ്ഡേ​യു​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. ന​താ​ലി സി​വെ​റാ​ണ്(85) ഇം​ഗ്ല​ണ്ടി​നെ വ​ലി​യ നാ​ണ​ക്കേ​ടി​ല്‍ നി​ന്നും ര​ക്ഷി​ച്ച​ത്. ലോ​റ​ണ്‍ വി​ന്‍​ഫീ​ല്‍​ഡ്(28), ട​സ്മി​ന്‍ ബോ​മോ​ണ്ട്(20) എ​ന്നി​വ​ർ നേ​ടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഓ​പ്പ​ണ​ര്‍ ജ​മീ​മ റോ​ഡ്രി​ഗ്വ​സി​നെ(0) ര​ണ്ടാം ഓ​വ​റി​ൽ ന​ഷ്ട​മാ​യി. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് സ്മൃ​തി മ​ന്ദാ​ന ഉ​റ​ച്ചു​നി​ന്ന​തോ​ടെ ക​ളി​യു​ടെ നി​യ​ന്ത്ര​ണം അ​നാ​യാ​സം ഇ​ന്ത്യ​ന്‍ ക​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു. 63 റ​ണ്‍​സു​മാ​യി ടീ​മി​നെ വി​ജ​യ​ത്തി​ന്‍റെ വ​ക്ക​ത്തെ​ത്തി​ച്ചാ​ണ് മ​ന്ദാ​ന മ​ട​ങ്ങി​യ​ത്. പൂ​നം റൗ​ത്ത് 32 റ​ൺ​സെ​ടു​ത്തു. ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജ്(47) പു​റ​ത്താ​വാ​തെ നി​ന്നു.

ജ​യ​ത്തോ​ടെ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ 2-0ന് ​സ്വ​ന്ത​മാ​ക്കി. ഐ​സി​സി വനിതാ ചാ​മ്പ്യ​ന്‍​ഷി​പ്പ് പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യയ്ക്ക് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രാ​നും സാ​ധി​ച്ചു.

Related posts