ഒരാഴ്ച മുമ്പാണ് അച്ഛന് മരിച്ചത്. മരണപ്പെട്ട അച്ഛന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെയാണ് മകള്‍ ശീതളിന് ദാരുണാന്ത്യം സംഭവിച്ചത്. മെഴുകുതിരിയിൽ നിന്ന് ഉടുപ്പിൽ തീ പടർന്നു പിടിക്കുകയായിരുന്നു..തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.
പിതാവ് അനില്‍ മരിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം അമ്മ റാണിയുമൊത്തു അച്ഛന്റെ കുഴിമാടത്തിൽ പ്രാർഥിക്കാൻ എത്തിയതായിരുന്നു ശീതൾ. മുട്ടുകുത്തി പ്രാർഥിക്കുന്നതിനിടെയാരുന്നു കുഴിമാടത്തിൽ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്ന് ശീതളിന്റെ ഉടുപ്പിലേക്കു തീ പടർന്നത്.
പെട്ടന്ന് തന്നെ ആളിപ്പടർന്ന തീ അമ്മയും നാട്ടുകാരും ചേർന്നു അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. തീപടര്‍ന്നതിനെത്തുടര്‍ന്ന് ശീതള്‍ നിലവിളിച്ചെന്നും ഇതുകേട്ടാണ് താന്‍ ഇവിടേയ്ക്ക് ഓടിയെത്തിയതെന്നും പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരന് പോലീസിന് മൊഴി നൽകിയിരുന്നു..
തീപടര്‍ന്നതിനെ തുടര്‍ന്ന് ഉടുപ്പിന്റെ ഭാഗങ്ങള്‍ ഉരുകി ദേഹത്തേയ്ക്ക് ഒട്ടിയിരുന്നതിനാല്‍ നീക്കാനായില്ലെന്നും ഇയാള്‍ മൊഴി നല്കി. ഒരാഴ്ചയ്ക്കിടെ ഭര്‍ത്താവിനെയും മകളെയും നഷ്ടപ്പെട്ടതിന്റെ ആഘാതം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഭർത്താവിന്റെ മരണത്തിന് പിന്നാലെ മകളും നഷ്ടപ്പെട്ട വേദനയില്‍ നീറുകയാണ് അമ്മ റാണി. നിമിഷനേരം കൊണ്ട് അണച്ചെങ്കിലും പോളീസ്റ്റര് ഇനത്തിലുള്ള തുണിയില്‍ തുന്നിയിരുന്ന ഒറ്റ ഉടുപ്പിന്റെ ഭാഗങ്ങള്‍ ഇതിനകം ഇരുകി ശരീര ഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നു.