തിരുവനന്തപുരം: പ്ലാച്ചിമടയിൽ കൊക്കോകോള കന്പനി പ്രവർത്തിച്ചത് കാരണം പ്രദേശവാസികൾക്കുണ്ടായ ദുരിതങ്ങൾക്കുള്ള നഷ്ടം നികത്തുന്നതിന് കെ.ജയകുമാർ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പ്ലാച്ചിമട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും.
മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കൂടംകുളം സമരനായകൻ ഉദയകുമാർ ഉദ്ഘാടനം ചെയ്യും. കൊക്കോകോള വിരുദ്ധസമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, ഐക്യദാർഡ്യ സമിതി തിരുവനന്തപുരം ജില്ലാ കണ്‍വീനർ ആർ.അജയൻ എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.