അധികാരത്തിലെത്തിയാൽ പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ചെ​ന്നി​ത്ത​ല

കോ​ടാ​ലി: പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​മാ​യ​വ​ർ​ക്കാ​യി കെ​പി​സി​സി ന​ട​പ്പാ​ക്കു​ന്ന ആ​യി​രം ഭ​വ​ന പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോ​ടാ​ലി നെ​ല്ലി​ക്കാ​വി​ള മേ​രി​ക്ക് കൈ​മാ​റി നിർവഹിച്ചു.

പ്രളയത്തെ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി. പ​ട്ടി ച​ത്താ​ൽ പോ​ലും ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന നാ​ട്ടി​ൽ 450 പേ​ർ മ​രി​ച്ച പ്ര​ള​യ​ദു​ര​ന്ത​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​ത് മ​ന്ത്രി​മാ​രു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും വീ​ഴ്ച​ക​ൾ പു​റ​ത്തു​വ​രു​മെ​ന്നു​ള്ള​തു​കൊ​ണ്ടാണ്.

​അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ്ര​ള​യം സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മ​റ്റ​ത്തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഒൗ​സേ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​എം.​ച​ന്ദ്ര​ൻ, ന​വ​തി​യി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി ​പി ലോ​ന​പ്പ​ൻ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ്, മു​ൻ എംഎ​ൽ​എ എം.​പി.​വി​ൻ​സ​ന്‍റ്, എം.​ജി.​കു​മാ​ർ ,സു​നി​ൽ അ​ന്തി​ക്കാ​ട് , കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,ബെ​ന്നി തൊ​ണ്ട ുങ്ങ​ൽ, നൈ​ജോ ആ​ന്‍റോ, ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പ​ൻ , സി.​എ​ച്ച്. സാ​ദ​ത്ത്, ഷാ​ഫി ക​ല്ലൂ​പ​റ​ന്പി​ൽ, പി.​പി ലോ​ന​പ്പ​ൻ, ശി​വ​രാ​മ​ൻ പോ​തി​യി​ൽ, കെ.​എ. ഹ​നീ​ഫ, സാ​ജ​ൻ മു​ല്ല​കു​ന്നേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​റ്റ​ത്തൂ​രി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളേ​യും 70 പി​ന്നി​ട്ട മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Related posts