ന്യൂഡൽഹി/മുംബൈ: പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടി നല്കി പാക് മണ്ണിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തെ പ്രകീർത്തിച്ച് കായിക ലോകം.
ഭീകര താവളങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, സൈന നെഹ്വാൾ, ശിഖർ ധവാൻ തുടങ്ങിയർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെണ്ടുൽക്കർ.
ഞങ്ങളുടെ മൃദുത്വം ഞങ്ങളുടെ ബലഹീനതയായി ഒരിക്കലും കരുതരുത്. ഐഎഎഫിന് എന്റെ അഭിവാദ്യങ്ങൾ, ജയ് ഹിന്ദ്.
–സച്ചിൻ തെണ്ടുൽക്കർ
ചുണക്കുട്ടികൾ ഗംഭീര പ്രകടനം നടത്തി.
– വിരേന്ദർ സെവാഗ്
ഇന്ത്യൻ എയർ ഫോഴ്സിന് സല്യൂട്ട്. ധീരവും സമയോചിതവുമായ നടപടി.
– ശിഖർ ധവാൻ
ഇന്ത്യൻ എയർ ഫോഴ്സിന് അഭിവാദ്യങ്ങൾ. ഭീകരതയ്ക്കെതിരേ ആവശ്യമായ സന്ദേശം അവർ നല്കി. അഭിമാനം, ജയ് ഹിന്ദ്.
– അജിങ്ക്യ രഹാനെ
ഭീകരതയ്ക്കെതിരായ നടപടിയിൽ ഇന്ത്യൻ എയർ ഫോഴ്സിന് അഭിവാദ്യം. എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നു. ജയ് ഹിന്ദ്.
– കിഡംബി ശ്രീകാന്ത്
ഇന്ത്യൻ എയർ ഫോഴ്സിന് അഭിവാദ്യങ്ങൾ. ഇന്ത്യ തിരിച്ചടിച്ചു. ജയ് ഹിന്ദ്.
– സൈന നെഹ്വാൾ