കമ്പോളങ്ങളിലും യുദ്ധഭീതി

മും​​ബൈ: ഇ​​ന്ത്യ-​​പാ​​ക് സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ൾ ന​​ഷ്ട​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്തു. സെ​​ൻ​​സെ​​ക്സ് 240 പോ​​യി​​ന്‍റും നി​​ഫ്റ്റി 45 പോ​​യി​​ന്‍റും താ​​ഴ്ന്നു.

പാ​​ക്കി​​സ്ഥാ​​നി​​ലെ ഭീ​​ക​​ര​​രു​​ടെ ക്യാ​​ന്പു​​ക​​ളി​​ൽ ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​താ​​ണ് നി​​ക്ഷേ​​പ​​ക​​രെ മാ​​റി ചി​​ന്തി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​ത്. കൂ​​ടാ​​തെ ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ൾ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ താ​​ഴേ​​ക്കാ​​യി​​രു​​ന്ന​​തും ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ളെ ബാ​​ധി​​ച്ചു.

35,714.16 വ​​രെ താ​​ഴ്ന്ന​​ശേ​​ഷം നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്തി​​യാ​​ണ് ബോം​​ബെ ഓ​​ഹ​​രി​​സൂ​​ചി​​ക സെ​​ൻ​​സെ​​ക്സ് 239.67 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 35,973.71ൽ ​​ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ഫ്റ്റി 44.80 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 10,835.30ൽ ​​ക്ലോ​​സ് ചെ​​യ്തു.

ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യെ​​യാ​​ണ് ഇ​​ടി​​വ് ഏ​​റെ ബാ​​ധി​​ച്ച​​ത്. റി​​യ​​ൽ​​റ്റി, പി​​എ​​സ്‌​​യു ഓ​​ഹ​​രി​​ക​​ളും താ​​ഴ്ന്നു.
അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​ൻ ക​​റ​​ൻ​​സി​​യു​​ടെ നി​​ല​​യും പ​​രു​​ങ്ങ​​ലി​​ലാ​​യി​​രു​​ന്നു. രാ​​വി​​ലെ ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ക​​റ​​ൻ​​സി 38 പൈ​​സ ത​​ഴ്ന്ന് 71.35ലെ​​ത്തി​​യ​​ിരു​​ന്നു. പി​​ന്നീ​​ട് 70.97ൽ ​​ക്ലോ​​സ് ചെ​​യ്തു. ത​​ലേ​​ന്ന​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഒ​​ന്പ​​ത് പൈ​​സ ന​​ഷ്ടം.

Related posts