ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകൾ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പാക് വാർത്താ വിതരണ മന്ത്രി ഫവാദ് ചൗധരി. ഇന്ത്യൻ സിനിമകളും പരസ്യങ്ങളും പാക്കിസ്ഥാനിൽ പ്രദർശിപ്പിച്ചാൽ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യന്‍ സിനിമകള്‍ ബഹിഷ്ക്കരിക്കാന്‍ സിനിമാ എക്സിബിറ്റേഴ്സ് അസോസിയേഷന് തീരുമാനമെടുത്തു. പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിയോട് ഇന്ത്യന്‍ പരസ്യങ്ങള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടതായി ഫവാദ് ചൗധരി പറഞ്ഞു.
നേരത്തേ, പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ സിനിമാപ്രവര്‍ത്തകർക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു.