ജ​ന​ങ്ങ​ളു​ടെ സ്വൈര്യ ജീ​വി​ത​ത്തി​ന്  ഭീഷണിയായി തെരുവുനായ്ക്കൾ; സ്കൂട്ടറിന് കുറുകെ നായ ചാടിയതിനെ തുടർന്ന്  യുവാവിന് വീണ് പരിക്ക്

ത​ല​യോ​ല​പ്പ​റ​ന്പ്: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്.  ഞീ​ഴൂ​ർ ശ്രീ​വ​ത്സ​ത്തി​ൽ മ​ഹേ​ഷി​നാ(34)ണ് ​പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ ത​ല​യോ​ല​പ്പ​റ​ന്പ് കെ.​ആ​ർ സ്ട്രീ​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് പോകു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​റി​ൽനി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​ർ ഉ​ട​ൻ മു​ട്ടു​ചി​റ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​യോ​ല​പ്പ​റ​ന്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളു​ടെ സ്വൈര്യജീ​വി​ത​ത്തി​ന് ഏ​റെ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ക്ര​മ​ണകാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം ത​ല​യോ​ല​പ്പ​റ​ന്പ് ജം​ഗ്ഷ​ന് സ​മീ​പം തെ​രു​വു നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി വ​ട​ക​ര അ​മ്മം കു​ന്ന​ത്ത് മ​ഞ്ജു ദേ​വ​രാ​ജ​ൻ (43), മ​റ​വ​ൻ​തു​രു​ത്ത് സ്വ​ദേ​ശിനി മി​നി (40) എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ത​ല​യോ​ല​പ്പ​റ​ന്പി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും 20 പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മ​ണകാ​രി​ക​ളാ​യ നാ​യ​ക്കൂ​ട്ട​ത്തെ പി​ടി​കൂ​ടു​ന്ന​തി​നോ വ​ന്ധീ​ക​രി​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ നി​ര​ത്തു​ക​ളും പൊ​തു സ്ഥ​ല​ങ്ങ​ളും ഇ​വ​ർ ക​യ്യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts