ഇസ്ലാമാബാദ്: ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചിട്ടതായി അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാൻ. വ്യോമാതിർത്തി ലംഘിച്ച രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായാണ് പാക്കിസ്ഥാന് അവകാശവാദം ഉന്നയിക്കുന്നത്.
എന്നാൽ പരിശീലന പറക്കലിനിടെ ഒഢീഷയിൽ തകർന്നു വീണ ഇന്ത്യൻ യുദ്ധവിമാനത്തിന്റെ ചിത്രമാണ് പാക്കിസ്ഥാൻ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യൻ പൈലറ്റിനെ അറസ്റ്റു ചെയ്തതായും പാക്കിസ്ഥാൻ മാധ്യമങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇന്ത്യ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല.