കോടാലി: വിവിധ ആവശ്യങ്ങളുന്നയിച്ച് കോടാലി മർച്ചന്റ്സ് അസോസിയേഷന്േറ നേതൃത്വത്തിൽ മറ്റത്തൂർ പഞ്ചായത്തോഫീസിനു മുന്നിൽ കൂട്ടധർണ സംഘടിപ്പിച്ചു. വഴിവാണിഭ കച്ചവടം ഒഴിവാക്കുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുക, ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, കോടാലി ബൈപാസ് റോഡും അനുബന്ധ സജ്ജീകരണങ്ങളും പൂർത്തീകരിക്കുക, പാർക്കിംഗ് ഗ്രൗണ്ടും പൊതുടോയ്ലറ്റും സജ്ജീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികൾ ധർണ നടത്തിയത്.
കോടാലിയിൽ നിന്ന് മൂന്നുമുറിയിലുള്ള പഞ്ചായത്തോഫീസിലേക്ക് പ്രകടനമായാണ് വ്യാപാരികൾ സമരത്തിനെത്തിയത്. തുടർന്ന്് നടന്ന ധർണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ജി.രഞ്ചിമോൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഐ.ആർ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
മർച്ചന്റ്സ് വെൽഫയർട്രസ്റ്റ് പ്രസിഡന്റ് സി.കെ.പ്രഭാകരൻ,മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് ഇഗ്നേഷ്യസ് ജോസ്, വനിത വിംഗ് ജില്ല സെക്രട്ടറി ഫൗസിയ ഷാജഹാൻ , പി.പി.രാജൻ തുടങ്ങിയവർ സംസാരിച്ചു. ,സി.ഡി.പോൾസൻ ,പി.പി.രാജൻ, സി.പി.ഉണ്ണികൃഷ്ണൻ, ഉമേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.