നാദാപുരം: വളയം കുയ്തേരിയിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് വാണിമേൽ എംയുപി സ്കൂൾ പിടിഎ ആവശ്യപ്പെട്ടു.
ഒ.പി. മുജീബിന്റെ മക്കളായ അംന ഫാത്തിമ, നാദിയ എന്നിവർക്കാണ് ഇടവഴിയിൽ നിന്ന് ബോംബ് പൊട്ടി പരിക്കേറ്റത്. മദ്രസപഠനത്തിനുശേഷം സ്കൂളിലേക്ക് പോകാൻ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് കുട്ടികൾക്ക് പരിക്കേറ്റത്. സംഭവത്തെ ലാഘവത്തോടെ കാണാതെ പൊലീസ് സമഗ്ര അന്വേഷണം നടത്തണം.
കുട്ടികൾ ഉൾപ്പെടെയുള്ള സംരക്ഷിതത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറാവണം.സ്ഫോടനത്തിൽ പരിക്കേറ്റ വിദ്യാർഥികൾ ചികിത്സയിലാണ് .കുറ്റക്കാർക്കെതിരെ മാതൃക പരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് പിടിഎ പോലീസിനോട് ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ജലീൽ ചാലക്കണ്ടി, പ്രധാന അധ്യാപകന് കരുണാകരൻ, പി.വി. അഷ്റഫ്, പി.കെ. റിയാസ്, കെ.ആരിഫ എന്നിവർ പ്രസംഗിച്ചു.