സ്വർണം വെടിവച്ചിട്ട് മ​നു​വും സൗ​ര​ഭും

ന്യൂ​ഡ​ല്‍ഹി: ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്‌​പോ​ര്‍ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​സ്എ​സ്എ​ഫ് ലോ​ക​ക​പ്പി​ല്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ മി​ക്‌​സ​ഡ് ടീം ​ഇ​ന​ത്തി​ല്‍ മ​നു ഭാ​ക​ര്‍, സൗ​ര​ഭ് ചൗ​ധ​രി സ​ഖ്യ​ത്തി​ന് സ്വ​ര്‍ണം. ഐ​എ​സ്എ​സ്എ​ഫ് ലോ​ക​ക​പ്പി​ന്‍റെ അ​വ​സാ​ന ദി​നം ഇ​ന്ത്യ​യു​ടെ ഏ​ക സ്വ​ര്‍ണ​വും ഇ​താ​യി​രു​ന്നു.

വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സൗ​ര​ഭ് ചൗ​ധ​രി​ക്കും അ​പൂ​ര്‍വി ച​ന്ദേ​ല​യ്ക്കും സ്വ​ര്‍ണം ല​ഭി​ച്ചി​രു​ന്നു. 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ മി​ക്‌​സ​ഡ് ടീം ​ഫൈ​ന​ലി​ല്‍ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ ഇ​ന്ത്യ​ന്‍ സ​ഖ്യം 5.8 പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​ര്‍ണ​ത്തി​ലെ​ത്തി​യ​ത്. 483.5 പോ​യി​ന്‍റാ​ണ് മ​നു-​സൗ​ര​ഭ് സ​ഖ്യം നേ​ടി​യ​ത്. ചൈ​ന​യു​ടെ റാ​ന്‍ക്‌​സി​ന്‍ ജി​യാം​ഗ്-​ബോ​വെ​ന്‍ ഷാ​ന്‍ഗ് (477.7 പോ​യി​ന്‍റ്) സ​ഖ്യ​ത്തി​ന് വെ​ള്ളി​യും കൊ​റി​യ​യു​ടെ മി​ന്‍ജും​ഗ് കിം, ​ഡീ​ഹു​ന്‍ പാ​ര്‍ക് (418.8 പോ​യി​ന്‍റ്) കൂ​ട്ടു​കെ​ട്ടി​നു വെ​ങ്ക​ലവും ലഭിച്ചു.

ലോ​ക​ക​പ്പി​ലാ​കെ മൂ​ന്നു സ്വ​ര്‍ണം നേ​ടി​യ ഇ​ന്ത്യ​ക്ക് ഒ​രു ഒ​ളി​മ്പി​ക് ക്വോട്ടയാണു നേ​ടി​യെ​ടു​ക്കാ​നാ​യ​ത്. അ​ത് പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ ഇ​ന​ത്തി​ല്‍ ചൗ​ധ​രി​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​കെ മെ​ഡ​ല്‍ നി​ല​യി​ല്‍ മൂ​ന്നു സ്വ​ര്‍ണ​മു​ള്ള ഇ​ന്ത്യ ഹം​ഗ​റി​ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ഒ​രു സ്വ​ര്‍ണ​വും ആ​റു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി ആ​കെ പ​ത്ത് മെ​ഡ​ല്‍ നേ​ടി​യ ചൈ​ന​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. എ​ന്നാ​ല്‍ അ​ഞ്ച് ഒ​ളി​മ്പി​ക് ക്വോ​ട്ട ചൈ​ന സ്വ​ന്ത​മാ​ക്കി.

യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ ലോ​ക റി​ക്കാ​ര്‍ഡ് പോ​യി​ന്‍റ് നേ​ടി​യാ​ണ് മ​നു​വും സൗ​ര​ഭും ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഈ ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ത​ന്നെ ഹീ​ന സി​ദ്ദു​വി​നും അ​ഭി​ഷേ​ക് വ​ര്‍മ​യ്ക്കും യോ​ഗ്യ​ത ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ക​പ്പി​ൽ റൈ​ഫി​ൾ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​വി കു​മാ​റി​നോ​ടും ദീ​പ​ക് കു​മാ​റി​നോ​ടും എ​യ​ർ ഫോ​ർ​ഴ്സ് ആ​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് എ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി ഉ​ത്ത​വി​ട്ടു.

Related posts