കേരളത്തില്‍ അങ്ങോളമിങ്ങോളം എനിക്ക് ആരാധകരുണ്ട് ! കേരളത്തിലെ ബസുകളില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ജോണി സിന്‍സ് പറയുന്നതിങ്ങനെ…

കേരളത്തിലെ റോഡുകളില്‍ ഓടുന്ന ടൂറിസ്റ്റ് ബസുകളില്‍ പലതിലും സിനിമാ താരങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ചില ബസുകളിലെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ട് ചുവന്ന മുണ്ടും മടക്കി കുത്തി നില്‍ക്കുന്ന മൊട്ടത്തലയനായ വലിയ ഒരാളുടെ രൂപം. ചിലര്‍ക്കെങ്കിലും അത് ആരാണെന്ന കാര്യത്തില്‍ നല്ല ബോധ്യമുണ്ടാകും. ലോകമെമ്പാടും അറിയപ്പെടുന്ന പ്രശസ്തനായ പോണ്‍ താരം ജോണി സിന്‍സ് ആണത്. മൊട്ട ജോണി എന്ന പേരിലാണ് മലയാളി യുവാക്കള്‍ക്കിടയില്‍ ജോണി സിന്‍സ് അറിയപ്പെടുന്നത്. കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ പിന്നിലുള്ള തന്റെ ചിത്രങ്ങളുടെ കാര്യം അദ്ദേഹം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ബസ് ഓണര്‍മാര്‍ യൂത്തിനെ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്തതാകും അതെന്നാണ് ജോണിയുടെ അനുമാനം. ബിബി കെ വൈന്റെ പ്രത്യേക അഭിമുഖത്തിലാണ് ജോണി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലാണ് തനിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളതെന്നും അഭിമുഖത്തില്‍ ജോണി പറഞ്ഞു. പോണോഗ്രാഫിക് സിനിമകളില്‍ വിവിധ വേഷങ്ങളില്‍ തിളങ്ങുന്ന ജോണിയ്ക്ക് ഏറ്റവും കൂടുതല്‍ ഇ-മെയിലുകള്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് താരം തന്നെ വ്യക്തമാക്കി. തന്റെ ജോലിയെക്കുറിച്ചുള്ള അന്വേഷണമാണ് ഇതില്‍ ഭൂരിഭാഗവുമെന്ന് ജോണി വ്യക്തമാക്കുന്നു.

Related posts