പരിക്കേറ്റ കെയ്ന്‍ റിച്ചാര്‍ഡ്സണു പകരം ആന്‍ഡ്രൂ ടൈ ഇന്ത്യക്കെതിരായ ഏകദിനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍. ആദ്യ ട്വന്റി-20ക്കു മുമ്പ് നടന്ന പരിശീലനത്തിനിടെയായിരുന്നു പേസര്‍ റിച്ചാര്‍ഡ്സണു പരിക്കേറ്റത്. രണ്ടാം ട്വന്റി-20ക്കു മുമ്പ് ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയെങ്കിലും ഇടയ്ക്കുവച്ച് മൈതാനം വിട്ടിരുന്നു.
പരിക്ക് പൂര്‍ണമായി ഭേദമായില്ലെന്നും ഇടതു വശത്ത് വേദനയുള്ളതായി ടൈ പറഞ്ഞെന്നും ഓസ്ട്രേലിയന്‍ ടീം ഫിസിയോ ഡേവിഡ് ബീക് ലി പറഞ്ഞു. ഓസ്ട്രേലിയയ്ക്കായി ഏഴ് ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ടൈ 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.