ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അസ്വാരസ്യം മൂര്‍ച്ഛിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഫെബ്രുവരി 27 ന് ഇന്ത്യയുടെ മിഗ് 21 വിമാനവും പൈലറ്റ്-വിംഗ് കമാന്‍ഡര്‍ അഭിനന്ദനും പാക്കിസ്ഥാന്റെ പിടിയിലുമായി. അദ്ദഹത്തെ തടങ്കലില്‍ വച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
അഭിനന്ദിന്റെ സുരക്ഷിതമായ മടങ്ങി വരവിനുവേണ്ടി രാജ്യമൊന്നാകെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ പാക്കിസ്ഥാനി നടി വീണ മാലിക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത അത്യന്തം വിവേകരഹിതമായ ഒരു സംഭവമാണിപ്പോളി വിവാദവുമായിരിക്കുന്നത്. ‘നിങ്ങളുടെ അഭിനന്ദന് നല്ല സ്വീകരണം നല്‍കാം’ എന്നാണ് പരിഹാസരൂപേണ വീണ കുറിച്ചത്. എന്നാല്‍ ഇതിന് തക്ക മറുപടി നല്‍കി വീണയെ പരസ്യമായി പരിഹസിച്ചിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍.
നിങ്ങളെയും നിങ്ങളുടെ മനോഭാവത്തെയും ഓര്‍ത്ത് ലഞ്ജതോന്നുന്നു. ഞങ്ങളുടെ ആ ഓഫീസര്‍ ഇന്ന് ഞങ്ങളുടെ ഹീറോയാണ്. അത് അദ്ദേഹത്തിന്റേതായി പുറത്തു വരുന്ന ഓരോ വീഡിയോയിലും അത് വ്യക്തവുമാണ്. നിങ്ങളുടെ സൈന്യത്തെയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കുക എന്നാണ് എനിക്ക് പാക്കിസ്ഥാന്‍കാരോട് പറയാനുള്ളത്. സ്വര കുറിച്ചു.