പരവൂർ :ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് ചാത്തന്നൂർ നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം. നടത്തിയ അക്രമരാഷ്ട്രീയത്തിന്റെയും അടിച്ചമർത്തൽ ഭരണത്തിന്റെയും ഫലമാണ് ബംഗാളിലും ത്രിപുരയിലും ആ പാർട്ടി ഇല്ലാതായത്. ആ സ്ഥിതി കേരളത്തിലും ആവർത്തിക്കുമെന്ന് മുല്ലപ്പള്ളി ചൂണ്ട ികാട്ടി.അദാനിക്ക് കോണ്ട്രാക്ട് കൊടുക്കുന്ന ഭരണമായി കേന്ദ്രഭരണം അധപതിച്ചിരിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ട ിക്കാട്ടി.
സ്വീകരണസമ്മേളനം മുൻ കെ.പി.സി.സി. പ്രസിഡന്റ് സി.വി.പത്മരാജൻ ഉത്ഘാടനം ചെയ്തു. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി.പ്രസിഡന്റ് അഡ്വ: ബിന്ദുകൃഷ്ണ, കൊടികുന്നിൽ സുരേഷ് എം.പി, എൻ.പീതാംബരകുറുപ്പ്, ഡോ.ശൂരനാട് രാജശേഖരൻ, എൻ.കെ പ്രേമചന്ദ്രൻ എം.പി, കെ.പി.അനിൽ കുമാർ, ഡോ.ജി.പ്രതാപവർമ്മതന്പാൻ, പഴകുളം മധു, അഡ്വ.ഷാനവസ് ഖാൻ, നെടുങ്ങോലം രഘു, എം. സുന്ദരേശൻപിള്ള, പരവൂർ രമണൻ, എൻ.ജയചന്ദ്രൻ, പരവൂർ സജീബ്, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലിസ്റ്റിഫണ്,എ.ഷുഹൈബ്, എൻ.ഉണ്ണികൃഷ്ണൻ,ജോണ് എബ്രാഹം എന്നിവർ പ്രസംഗിച്ചു.