വിജയ് സേതുപതി, തൃഷ എന്നിവർ തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 96ന്റെ കന്നഡ പതിപ്പിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കൈയടി നേടുന്നു. 99 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
വിജയ് സേതുപതിക്കു പകരം ഗണേഷും തൃഷയ്ക്കു പകരം ഭാവനയുമാണ് തിരശീലയിലെത്തുക. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോമിയോ എന്ന ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 99.
#Exclusive_Photos_GBoss#99Movie.❤️❤️❤️ Photos@Official_Ganesh #Bhavana@preethamgubbi #GStar34 #99TheMovie #99Movie pic.twitter.com/ra1UjSftHL
— Official Ganesh Fans (@TheGaneshFC) February 26, 2019