ബാ​ഗി​നു​ള്ളി​ലി​രു​ന്ന പാ​മ്പു​മാ​യി സ്ത്രീ ​യാ​ത്ര ചെ​യ്ത​ത് 15,000 കി​ലോ​മീ​റ്റ​ർ

അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി സ്കോ​ട്ട്ല​ൻ​ഡി​ൽ നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ്ല​ൻ​ഡി​ലെ​ത്തി​യ സ്ത്രീ ​എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞി​നെ. മ​രി​യ ബോ​ക്സാ​ൾ എ​ന്ന സ്ത്രീ​ക്കാ​ണ് ഏ​റെ ഭ​യ​മു​ള​വാ​ക്കി​യ അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഏ​ക​ദേ​ശം 14,000 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ർ ക്യൂ​ൻ​സ്ല​ൻ​ഡി​ലെ​ത്തി​യ​ത്. അ​ത്രെ​യും സ​മ​യം ഈ ​പാ​മ്പും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഭ​യ​ന്ന് പോ​യ ഇ​വ​ർ ഉ​ട​ൻ ത​ന്നെ ആ​നി​മ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലു​ള്ള ആ​രോ ക​ളി​പ്പാ​ട്ടം പാ​മ്പി​നെ ബാ​ഗി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് ക​രു​തി​യ മ​രി​യ പാ​മ്പി​നെ തൊ​ട്ട​പ്പോ​ഴാ​ണ് ഇ​തി​ന് ജീ​വ​നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. പാമ്പിനെ ബാഗിനുള്ളിൽ നിന്നും മാറ്റിയതിനു ശേഷമാണ് ഇവരുടെ ശ്വാസം നേരെ വീണത്.

Related posts