കൂത്താട്ടുകുളം: അമേരിക്കയിൽ നടന്ന പാചക മത്സരത്തിൽ കൂത്താട്ടുകുളം സ്വദേശിക്കു ഒന്നാം സ്ഥാനം. യുഎസിലെ ഇന്ത്യാനയിൽ സ്കൂൾ അധ്യാപകർക്കായി നടത്തിയ അമേരിക്കൻ പാചക മത്സരത്തിലാണ് കൂത്താട്ടുകുളം സ്വദേശി ബെനറ്റിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തൻപുരയിൽ ബന്നി ഓസ്മിൻ- മേഴ്സി ദന്പതികളുടെ മകളും പത്തനംതിട്ട കിഴക്കേടത്തു അരുണിന്റെ ഭാര്യയുമാണ് ബെനറ്റ് അരുണ്‍ ഇടിക്കുള. അമേരിക്കൻ പാരന്പര്യ വിഭവമായ ചില്ലി ഇനത്തിലായിരുന്നു മത്സരം.
ചതച്ച ബീഫും അമരപ്പയറും ഉൾപ്പെടുന്ന ചില്ലി, കോണ്ബഡിനും കാക്കേഴ്സിനുമൊപ്പം കറിയായാണ് ഉപയോഗിക്കുന്നത്. രണ്ടു വർഷത്തോളമായി ഇന്ത്യാനയിൽ സ്കൂൾ അധ്യാപികയായ ബെനറ്റിനു മുന്‍പും പാചകത്തിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ ജോലിയിലിരിക്കേ 2011ൽ അമേരിക്കൻ വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈൻ പാചക മത്സരത്തിലും വിജയിയായിരുന്നു.