അ​ൽ​ഫോ​ൻ​സു​മാ​ർ എ​ത്ര എ​ത്തി​യാ​ലും ബി​ജെ​പി​യെ ന​യി​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സെ​ന്ന് ജ​ന​ത്തി​ന് അ​റി​യാമെന്ന് കോ​ടി​യേ​രി

ആ​ലു​വ: എ​ത്ര അ​ൽ​ഫോ​ൻ​സു​മാ​ർ എ​ത്തി​യാ​ലും ബി​ജെ​പി​യെ ന​യി​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് ജ​ന​ത്തി​ന് തി​രി​ച്ച​റി​യാ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബി​ജെ​പി സ​ർ​ക്കാ​രി​നു കീ​ഴി​ൽ ക്രൈ​സ്ത​വ, മു​സ്‌​ലിം ജ​ന​വി​ഭാ​ഗം ഭീ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് ആ​ലു​വ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്രം ക​ർ​ഷ​ക​ർ​ക്ക് 6,000 രൂ​പ ന​ൽ​കു​മ്പോ​ൾ കേ​ര​ളം കാ​ർ​ഷി​ക പെ​ൻ​ഷ​നി​ലൂ​ടെ 14,400 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും കോ​ടി​യേ​രി കൂട്ടിച്ചേർത്ത.

സി​പി​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച മു​സ്‌​ലിം ലീ​ഗ് നേ​താ​വ് നെ​ജീ​ബ് ഇ​ല​ഞ്ഞി​ക്കാ​യെ​യും നാ​ല് ബ്രാഞ്ച് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​യും കോ​ടി​യേ​രി ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.എ. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​കാ​ശ് ബാ​ബു, ആ​ന്‍റ​ണി രാ​ജു, പി. ​രാ​ജീ​വ്, സി.​എ​ൻ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ ജോ​സ് തെ​റ്റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. വ​ർ​ഗീ​സ്, കെ.​കെ.​ഷി​ബു, ഇ.​ടി. പൗ​ലോ​സ്, ബെ​ന്നി മൂ​ഞ്ഞേ​ലി, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, ജോ​ണി തോ​ട്ട​ക്ക​ര, ടോ​ണി പ​റ​പ്പി​ള്ളി, ജോ​ർ​ജ് ആ​നാം തു​രു​ത്തി​ൽ, കെ.​സി. ജോ​സ്, ജോ​യി മാ​ട​ശേ​രി, ജോ​ർ​ജ് കു​രി​യ​ൻ, പോ​ൾ​സ​ൻ കു​ടി​യി​രു​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​ലെ സ്വീ​ക​ര​ണത്തിൽ എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ കെ.​കെ. അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​എം. സ​ലീം, പി. ​സ​തീ​ദേ​വി, ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts