നി​രാ​ശ​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സ്  പുറത്തേക്ക്; ഇനി കളികൾ പുറത്തിരുന്ന് കാണാം

കൊ​ച്ചി: അ​വ​സാ​ന മ​ത്സ​ര​ത്തി​ലും സ​മ​നി​ല​യു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ൽ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ചു. ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പ​ത്തു​പേ​രു​മാ​യി ക​ളി​ച്ച നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നോ​ട് ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല വ​ഴ​ങ്ങി. ഇ​രു​ടീ​മു​ക​ളും ഗോ​ളൊ​ന്നും നേ​ടി​യി​ല്ല.

23-ാം മി​നി​റ്റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ്റ്റോ​യി​നോ​വി​ച്ചി​നെ വീ​ഴ്ത്തി​യ​തി​ന് ഗു​ർ​വീ​ന്ദ​ർ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ടു പു​റ​ത്തു​പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ബ്ലാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തെ​ങ്കി​ലും വി​ജ​യ ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് 18 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 പോ​യി​ന്‍റു​മാ​യി സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ചു. ര​ണ്ടു വി​ജ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ​ന്പാ​ദ്യം.

Related posts