നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന് താൻ പ്രേമലേഖനം നൽകിയിട്ടുണ്ടെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. പക്ഷെ തന്റെ പ്രണയാഭ്യർത്ഥന മണിയൻപിള്ള രാജു നിരസിച്ചുവെന്നും ഷക്കീല വ്യക്തമാക്കി.
സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സമയത്ത് ചോട്ടാമുംബൈയിൽ അവസരം നൽകിയത് മണിയൻപിള്ള രാജുവാണ്. അദ്ദേഹമായിരുന്നു സിനിമയുടെ നിർമാതാവ്. ഈ സിനിമ എന്നെ വളരെയധികം സഹായിച്ചിരുന്നു. അമ്മയുടെ ചികിത്സയ്ക്കു പോലും എന്റെ കൈവശം പണമില്ലായിരുന്ന സമയത്താണ് ഈ സിനിമയിൽ അവസരം ലഭിച്ചത്. മണിയൻപിള്ള രാജു നൽകിയ സഹായം അന്നെനിക്ക് വളരെ വലുതായിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് തന്നെ പ്രതിഫല തുക മുഴുവൻ നൽകണമെന്ന് ഞാൻ മണിയൻ പിള്ള രാജുവിനോട് അഭ്യർഥിച്ചിരുന്നു. അദ്ദേഹം സഹായിച്ചത് കൊണ്ട് വലിയൊരു പ്രതിസന്ധിയിൽ നിന്നും താൻ കരകയറിയെന്നും ഷക്കീല പറഞ്ഞു.
ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുവാൻ സാധിച്ചത് വളരെ അനുഗ്രഹമായി കരുതുന്നുവെന്നും ഷക്കീല പറഞ്ഞു.