ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പരിഹാസവുമായി വന്നയാള്‍ക്ക് ചുട്ട മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഒരു ജീവിതം എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ അഭയയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇതിന് താഴെ എവിടെ നിങ്ങളുടെ എക്സ് എന്ന ചോദ്യവുമായി ഒരാള്‍ വന്നത്.
അത് തീര്‍ത്തും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് പറഞ്ഞ ഗോപി സുന്ദര്‍ ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.
ഗോപി സുന്ദറിനേയും അഭയയേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനിടെയാണ് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ തന്നെ പ്രതികരണവുമായി രംഗത്ത് വന്നത് . 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് അഭയ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.