ചവറയിൽ വി​ദ്യാ​ർ​ഥി മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വം; മ​ർ​ദ​നം മൂ​ല​മു​ള്ള ആ​ന്ത​രി​ക ര​ക്ത​സ്രാ​വമാണ് മ​ര​ണ​കാ​ര​ണ​മെന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീസ്​; സംഭവത്തിൽ  സിപിഎം പ്രാദേശിക നേതാവിനും പങ്കുള്ളതായി കോൺഗ്രസ്

ച​വ​റ : വി​ദ്യാ​ർ​ഥി മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച കേ​സി​ൽ ജ​യി​ല്‍ വാ​ര്‍​ഡ​ൻ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രി​ച്ച ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ ചി​റ​ക്കാ​ല​ക്കോ​ട്ട് കി​ഴ​ക്ക​തി​ല്‍ ര​ഞ്ജി​ത്തി ( 18 ) ന്‍റെ ബ​ന്ധു​ക്ക​ളും കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഭ​ര​ണ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കൊ​ല്ലം ജി​ല്ലാ ജ​യി​ല്‍ വാ​ര്‍​ഡ​ന്‍ തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ മ​ല്ല​ക​ത്ത് കി​ഴ​ക്ക​തി​ൽ വി​നീ​തി ( 30 )നെ ​ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കൊ​ല​പാ​ത​ക​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് . സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വി​നീ​തി​നൊ​ടൊ​പ്പം എ​ത്ര പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് പോ​ലീ​സ് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല. ര​ഞ്ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ആ​രെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​ന്ന​റി​യി​പ്പ് ന​ൽ​കിക്കഴി​ഞ്ഞു.

ക​ഴി​ഞ്ഞ 14-ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു പെ​ണ്‍​കു​ട്ടി​യെ ക​ളി​യാ​ക്കി​യെ​ന്നാ​രോ​പി​ച്ച് ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ വി​നീ​തും സം​ഘ​വും ര​ഞ്ജി​ത്തി​നെ മ​ർ​ദി​ച്ചു. പെ​ൺ​കു​ട്ടി​യെ ത​നി​ക്ക​റി​യി​ല്ലെ​ന്ന് ര​ഞ്ജി​ത് പ​റ​ഞ്ഞെ​ങ്കി​ലും സം​ഘം കേ​ട്ടി​ല്ല. അ​ടി കൊ​ണ്ട ര​ഞ്ജി​ത്ത് അ​ബോ​ധാ​വസ്ഥ​യി​ലാ​യി.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ട​ത്തി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി.​എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം അ​സ്വ​സ്ഥ​തക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​ക്കാ​രും പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഇ​ന്ന​ലെ എ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

മ​ർ​ദ്ദ​ന​മേ​റ്റ​തു മൂ​ലം ആ​ന്ത​രി​ക​മാ​യി ഉ​ണ്ടാ​യ ര​ക്ത​സ്രാ​വ​മാ​യി​രി​ക്കാം മ​ര​ണ​കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​യ​തി​നു ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി പ​റ​യാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​നീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts