തൃശൂർ: ലഹരി കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് നൽകിയ ടോൾ ഫ്രീ നന്പറിൽ വിളിച്ചാൽ ആർക്കും കിട്ടില്ലെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. ബാലകൃഷ്ണനു നേരിട്ടു ബോധ്യമായി. ലഹരി കടത്തുമായി ബന്ധപ്പെട്ട് 155358 എന്ന നന്പറിൽ വിളിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നായിരുന്നു ഡെപ്യൂട്ടി കമ്മീഷണറുടെ അവകാശവാദം.
ഈ നന്പറിൽ വിളിച്ചാൽ കിട്ടില്ലെന്നു പറഞ്ഞപ്പോൾ, ഇപ്പോൾ കാണിച്ചുതരാമെന്നു പറഞ്ഞ് പത്രസമ്മേളനം നടത്തുന്നതിനിടെ തന്നെ വിളിച്ചു. നന്പർ നിലവില്ലെന്നായിരുന്നു മറുപടി. ജില്ലാ കളക്ടർ ടി.വി.അനുപമയുടെ സാന്നിധ്യത്തിലായിരുന്നു ഫോണ് വിളി. ഒടുവിൽ കമ്മീഷണറും സമ്മതിച്ചു.
ബിഎസ്എൻഎല്ലിന്റെ കുഴപ്പമാണെന്നായിരുന്നു വിശദീകരണം. ഇനി ഇതിൽ വിളിക്കേണ്ട. പകരം വേറെ രണ്ടു നന്പറുകളിൽ വിളിച്ചാൽ മതിയെന്നും നിർദേശം. 0487-2361237, 2362002 എന്നീ നന്പറുകളിൽ വിളിച്ചാൽ ഉടൻ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.