ജയ് ഹിന്ദ് വിളികളുമായി പ്രിയങ്ക ചോപ്ര, പാക്കിസ്ഥാനികള്‍ക്ക് പ്രതിഷേധം

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡർ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ ഓണ്‍ലൈൻ പെറ്റീഷൻ. ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു സൈന്യത്തെ പിന്തുണച്ച് ശേഷം ജയ് ഹിന്ദ് എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തതാണ് ചില പാക് പൗരൻമാരെ ചൊടിപ്പിച്ചത്.

”രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധം മരണത്തിലേക്കും നാശനഷ്ടങ്ങളിലേക്കും മാത്രമേ നയിക്കൂ. യൂനിസെഫിൻറെ ഗുഡ്‍വിൽ അംബാസിഡർ എന്ന നിലക്ക് പ്രിയങ്ക നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്.

പക്ഷേ, പാക്കിസ്ഥാനിലെത്തി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷമുള്ള പ്രിയങ്കയുടെ ട്വീറ്റ് മറിച്ചാണ് സൂചിപ്പിക്കുന്നത്. പ്രിയങ്ക ഇനിയീ പദവി അർഹിക്കുന്നില്ല”, ഓണ്‍ലൈൻ പെറ്റീഷനിൽ പറയുന്നു.

Related posts