ഇന്ത്യ-പാക് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം വികാര പ്രകടനങ്ങള്‍ നടത്തിയിരുന്നു. അതില്‍ തന്നെ പലതും യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടിക്കൊണ്ടുള്ളതുമായിരുന്നു. ശത്രു രാജ്യത്തോട് ക്ഷമിക്കേണ്ട കാര്യമില്ലെന്നും സൈനികരുടെ ജീവന് യുദ്ധത്തിലൂടെ തന്നെ പകരം ചോദിക്കണമെന്നാല്ലാമുള്ള ആവശ്യങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഏറ്റവും വൈരുദ്ധ്യാത്മകമായ കാര്യമെന്താന്നാല് ഇത്തരത്തില്‍ സംഘര്‍ഷത്തില്‍ ജീവന് വെടിഞ്ഞ സൈനികരുടെ കുടുംബാംഗങ്ങളോ അവരുടെ ഭാര്യമാരോ ഇത്തരത്തില്‍ അവരുടെ ജീവന് പകരം ചോദിക്കണമെന്ന് വാദിക്കുന്നില്ലെന്നതാണ്.
ഇത്തരത്തില്‍ കാഷ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണാണ് സ്ക്വാര്ഡന് ലീഡര്‍ നിനന്ദ് മാണ്ടവ്ഗനെ മരിച്ചത്. മരിച്ച സൈനികര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പലരും വികാര പ്രകടനം നടത്തുകയും, നിറയെ പോസ്റ്റുകളും നിറയുന്നതിനിടെ സോഷ്യല്‍ മീഡിയ യൂസേഴ്സിന് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിനന്ദിന്റെ ഭാര്യ വിജേത മന്ദാവ്ഗാനെ.
വികാര പ്രകടനം ഒഴിവാക്കി, രാജ്യത്തിന്റെ പോരാട്ടത്തിന്റെ മുന്നിലേയ്ക്ക് കടന്നുവരാനാണ് വ്യോമസേന പൈലറ്റിന്റെ ഭാര്യയുടെ ആഹ്വാനം. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഉത്തരവാദിത്തപരമായി പ്രതികരിക്കുന്ന മാധ്യമങ്ങള്‍ ചില സമയങ്ങളില്‍ അല്ലാതെയും പ്രവര്‍ത്തിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ മുദ്രാവാക്യം വിളി നിര്ത്തു. പകരം എന്റെ നിനന്ദിനും, വിങ് കമാന്‍ഡര്‍ അഭിനന്ദിനും, വീരമൃത്യു വരിച്ച സൈനികര്‍ക്കുമായി ഒരു മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഏറ്റവും ചെറിയ കാര്യത്തില്‍ നിന്ന് തുടങ്ങു.. സേനയുടെ ഭാഗമാകൂ. അതല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ളവരെ സേനയുടെ ഭാഗമാക്കു..
ഇതിനും നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നമ്മുടെ ചുറ്റുവട്ടത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തെ സഹായിക്കൂ, നിങ്ങള്‍ക്ക് നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും, പൊതു റോഡുകളില്‍ തുപ്പാതിരിക്കാം. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കാതിരിക്കാം.. പെണ്‍കുട്ടികളെ ശല്യപ്പെടുത്താതിരിക്കാം.. എന്നിങ്ങനെയായിരുന്നു വിജേന്ദ്രയുടെ പ്രതികരണം. ഇതു സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.