ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ സോളങ്കി ബിജെപിയിൽ ചേർന്നു. ജംനഗറിൽ നടന്ന ചടങ്ങിലായിരുന്നു റിവാബ ബിജെപി അംഗത്വം സ്വീകരിച്ചത്. ഗുജറാത്ത് കൃഷി മന്ത്രി ആർ.സി. ഫൽദു, പൂനം മാഡം എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കഴിഞ്ഞവർഷം നവംബറിൽ ജഡേജയും റിവാബയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവർക്കുമൊപ്പം നിൽക്കുന്ന ചിത്രം സഹിതം പ്രധാനമന്ത്രി തന്നെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.
ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് കര്‍ണിസേനയുടെ ഗുജറാത്തിലെ മഹിളാ വിഭാഗം അധ്യക്ഷയായിരുന്നു റിവാബാ ജഡേജ. പത്മാവത് സിനിമ രജപുത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ കര്‍ണിസേന സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് റിവബായാണ് നേതൃത്വം നൽകിയത്.