ചെവിയിൽ പിടിച്ച് തന്നെ കൊഞ്ചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ ഒരു കുട്ടിക്കുറുമ്പൻ തട്ടിത്തെറുപ്പിക്കാൻ ശ്രമിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കൈയടി നേടുന്നു.
ബലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുക്കുവാനായി ഡൽഹിയിലേക്കു പോകുവാനാണ് നരേന്ദ്രമോദി മെട്രോയിൽ കയറിയത്.
മോദി ഇരുന്ന സ്ഥലത്ത് സെൽഫി എടുക്കാൻ കൈയിൽ കുഞ്ഞുമായി ഒരാൾ എത്തിയിരുന്നു. എന്നാൽ സെൽഫിക്കു പകരം അടുത്തിരുന്നയാളുടെ കൈയിലെ കുഞ്ഞിലായി മോദിയുടെ ശ്രദ്ധ മുഴുവൻ. തുടർന്ന് മോദി, കുട്ടിയെ ചെവിയിൽ പിടിച്ച് കൊഞ്ചിക്കാൻ തുടങ്ങി.
മോദി കുട്ടിയുടെ ചെവിയിൽ പിടിക്കുമ്പോൾ അത് തട്ടിത്തെറുപ്പിക്കാനായി ഈ കുട്ടിക്കുറുമ്പന്റെ ശ്രമം. മാത്രമല്ല കുട്ടി അദ്ദേഹത്തെ നാക്ക് നീട്ടി കാണിക്കുന്നതും വീഡിയോയിൽ കാണാം.
“മൈ അഡോറബിൾ യംഗ് ഫ്രണ്ട്’ എന്ന അടിക്കുറിപ്പോടെ മോദി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പതിനായിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ട് കഴിഞ്ഞത്.