കേരളത്തിന് അതീവജാഗ്രത, ഉഷ്ണതംരംഗ ഭീഷണി!!

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോഴിക്കോടാണ് നിലവില്‍ താപനില കൂടുതല്‍. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ ഈ വരുന്ന വേനല്‍ക്കാലത്ത് ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. കാലാവസ്ഥാ വകുപ്പ് പുറത്തു വിട്ടിരിക്കുന്ന മോഡല്‍ അവലോകന റിപ്പോര്‍ട്ട് പ്രകാരം വരും നാളുകളില്‍ കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുവാനും സാധ്യതയുണ്ട്.

Related posts