ചു​ട്ടു​പൊ​ള്ളു​ന്നു; കേ​ര​ള​ത്തി​ൽ രണ്ടു ദിവസം ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത;  പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ഉ​ഷ്ണ​തം​ര​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്ക് തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൃ​ശൂ​ർ മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തൊ​ഴി​ൽ ദാ​താ​ക്ക​ളും മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​മെ​ന്നും നി​ർ​ദേ​ശം. പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടു​ന്ന സു​ര​ക്ഷാ​ക്ര​മ​ങ്ങ​ളും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചു.

നി​ർ​ദേ​ശ​ങ്ങ​ൾ

*പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​തി​ന് ഒ​ഴി​വാ​ക്ക​ണം.

*നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ൽ ക​രു​തു​ക.

*രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ എ​ങ്കി​ലും സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

*പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക

*അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക

*വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​താ​ണ്.

*ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും തൊ​ഴി​ല്‍ വ​കു​പ്പും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം.

*തൊ​ഴി​ല്‍ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു വേ​ന​ല്‍​ക്കാ​ല​ത്ത് താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ല്‍​ക്കേ​ണ്ടി വ​രു​ന്നു. തൊ​ഴി​ല്‍ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍ ഈ ​നി​ര്‍​ദേ​ശം പാ​ലി​ക്കു​ക.

Related posts