രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരുടെയും ഭാര്യമാരുടെയും കാല്‍ തൊട്ട് വണങ്ങി, കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍; വീഡിയോ

രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിച്ച്, അവരുടെ കാല്‍ തൊട്ടു വന്ദിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പ്രതിരോധ മന്ത്രി അമ്മമാരുടെ കാല്‍ തൊടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.

തിങ്കളാഴ്ച ദെഹ്‌റാദൂണിലെ ഹത്തിബര്‍ക്കലയില്‍ വീരമൃത്യുവരിച്ച ജവാന്‍മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഷാള്‍ പുതച്ചു കൊണ്ടും ബൊക്ക നല്‍കിക്കൊണ്ടുമായിരുന്നു പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇവരെ ആദരിച്ചത്. ഓരോരുത്തര്‍ക്കും പൂച്ചെണ്ട് നല്‍കിയ ശേഷം മന്ത്രി അവരുടെ കാല്‍ തൊട്ട് വണങ്ങുകയും ചെയ്യുന്നുണ്ട്.

ഓരോ അമ്മമാരെയും ആദരിക്കാനായി സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ പ്രതിരോധ മന്ത്രി അവരുടെ കാല്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം.

ചടങ്ങിനിടെ വണ്‍ റാങ്ക് വണ്‍പെന്‍ഷന്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നിര്‍മ്മല സീതാരാമന്‍ രൂക്ഷമായി വിമര്‍ശിച്ചു.യുപിഎ ഭരണകാലത്ത് 500 കോടിരൂപയാണ് നീക്കിവെച്ചതെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് 35000 കോടി രൂപ മുന്‍ പട്ടാളക്കാര്‍ക്കായി നീക്കിവെച്ചെന്ന് നിര്‍മ്മലസീതാരമന്‍ അവകാശപ്പെട്ടു.

Related posts