ബെയ്ജിംഗ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിക്കുന്നു. അമേരിക്കയിൽനിന്നുള്ള ഫാം, കെമിക്കൽ, ഓട്ടോ, മറ്റുത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ ചുങ്കം കുറയ്ക്കുമെന്ന് ചൈന അറിയിച്ചു. അമേരിക്കയാവട്ടെ കഴിഞ്ഞ വർഷം ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി കുറയ്ക്കുമെന്നും അറിയിച്ചു.
ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ നടന്ന ചർച്ചകളിലാണ് ഇരു രാജ്യങ്ങളും ധാരണയായത്. എങ്കിലും ഈ മാസം 27ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചിട്ടുണ്ട്.