തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നാലുദിവസം നീളുന്ന സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കം. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാനസമിതിയുമാണ് ചേരുക. ആറ്റിങ്ങല്‍, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർത്ഥികളെ ഇന്നലെ തീരുമാനിച്ചു. തിരുവനന്തപുരത്ത് സി.ദിവാകരൻ, തൃശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, വയനാട്ടിൽ പി.പി.സുനീർ എന്നിവർ സ്ഥാനാർത്ഥികളാകും. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സമിതി യോഗമാണ് സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചത്.