ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തി​ന്‍റെ​യും രാ​ജ​വാ​ഴ്ച​യു​ടേ​യും ഓ​ർ​മ്മ​ക​ൾ പേ​റു​ന്ന കൃ​ഷ്ണ​പു​രം പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ

കാ​യം​കു​ളം: രാ​ജ​ഭ​ര​ണ കാ​ല​ത്തെ ച​രി​ത്ര സ്മ​ര​ണ​ക​ളു​മാ​യി നി​ല​കൊ​ള്ളു​ന്ന കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്തെ പ​ഴ​യ പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തി​ന്‍റെ​യും രാ​ജ​വാ​ഴ്ച​യു​ടേ​യും ഓ​ർ​മ്മ​ക​ൾ പേ​റു​ന്ന പാ​ല​മാ​ണി​ത് . തി​രു​വി​താം​കൂ​റി​ന്‍റെ അ​വ​സാ​ന​ത്തെ മ​ഹാ​റാ​ണി സേ​തു ല​ക്ഷ്മീബാ​യി​യു​ടെ കാ​ല​ത്താ​ണ് ഈ ​പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം പു​ന​ർ നി​ർ​മി​ച്ച് ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ രാ​ജാ ര​വി​വ​ർ​മ്മ യു​ടെ പേ​ര​ക്കു​ട്ടി​യാ​യി കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലാ​ണ് സേ​തു ല​ക്ഷ​മീ ബാ​യി ജ​നി​ച്ച​തെ​ങ്കി​ലും തി​രു​വി​താം കൂ​ർ രാ​ജ​കു​ടും​ബം അ​വ​രെ ദ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. 1924ൽ 27 ​വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് അ​വ​ർ മ​ഹാ​റാ​ണി​യാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.

വ​ള​രെ ചു​രു​ങ്ങി​യ കാ​ലം മാ​ത്ര​മേ അ​ധി​കാ​ര​ത്തി​ലി​രു​ന്നു​ള്ളു എ​ങ്കി​ലും, ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും അ​വ​ർ ഉൗ​ന്ന​ൽ ന​ല്കി. നീ​ണ്ട​ക​ര​യി​ലെ പ​ഴ​യ ത​ടി​പ്പാ​ലം നി​ർ​മ്മി​ക്ക​പ്പെ​ട്ട​തും ഈ ​കാ​ല​യ​ള​വി​ലാ​ണ്. ചെ​ത്തി​മി​നു​ക്കി​യ ക​രി​ങ്ക​ൽ തൂ​ണു​ക​ളി​ലാ​ണ് ബീം ​ആ​ന്‍റ് സ്ലാ​ബ് രീ​തി​യി​ൽ കൃ​ഷ്ണ​പു​ര​ത്തെ പ​ഴ​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം പ​ണി​തി​ട്ടു​ള്ള​ത്. 4.20 മീ​റ്റ​ർ വീ​തി​യും 32.0 മീ​റ്റ​ർ നീ​ള​വു​മു​ള്ള ഈ ​പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി 1975 ൽ ​പു​തി​യ പാ​ലം വ​ന്ന​തോ​ടെ​യാ​ണ് പ​ഴ​യ പാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത്.​

ധാ​രാ​ളം കു​തി​ര​വ​ണ്ടി​ക​ളും, കാ​ള​വ​ണ്ടി​ക​ളും, പ​ല​ത​ര​ത്തി​ലു​ള്ള മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​യി​ട്ടു​ള്ള ഈ ​പാ​ല​ത്തി​ന് കൃ​ഷ്ണ​പു​രം കൊ​ട്ടാ​ര​വു​മാ​യി വ​ലി​യ ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കാ​യം​കു​ളം രാ​ജാ​വി​ന്‍റെ കു​തി​രാ​ല​യ​ങ്ങ​ളും കു​തി​ര​ക​ളെ കു​ളി​പ്പി​ക്കു​ന്ന അ​തി​ർ​ത്തി​ച്ചി​റ​യും ഇ​തി​ന​ടു​ത്തു ത​ന്നെ​യാ​യി​രു​ന്നു.

നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് 90 വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ഗ​ത​കാ​ല പ്രൗ​ഢി വി​ളി​ച്ചോ​തി നി​ൽ​ക്കു​ന്ന ഈ ​പാ​ലം അ​ന്ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് വൈ​ദ​ഗ്ധ്യത്തി​ന്‍റെ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ്. 1928 ൽ ,​അ​ന്ന​ത്തെ ദി​വാ​ൻ മോ​റീ​സ് വാ​ട്ട്സും ഇ​തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് വ​ലി​യ താ​ല്പ​ര്യം കാ​ണി​ച്ചി​രു​ന്നു എ​ന്ന് ച​രി​ത്ര രേ​ഖ​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .

ക​ട​ത്തു ക​ട​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടും സ​മ​യ​ന​ഷ്ട​വും നേ​രി​ട്ടു മ​ന​സ്സി​ലാ​ക്കി​യ അ​ദ്ദേ​ഹം തി​രു​വി​താം​കൂ​റി​ന്‍റെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പാ​ല​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ഓ​ണാ​ട്ടു​ക​ര​യു​ടെ ഗ​ത​കാ​ല പ്രൗ​ഢി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പാ​ലം പ​ഴ​യ പ്രൗ​ഢി​യോ​ടെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും, ച​രി​ത്ര സ്മാ​ര​ക​മാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts