മലയാള സിനിമയിലെ സ്ത്രീകള്‍ ഇപ്പോള്‍ അഭിനയത്തെ കുറിച്ച് മാത്രമല്ലാതെ സമൂഹത്ത് നടക്കുന്ന മറ്റ് പല കാര്യങ്ങളിലും പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ മനോവ്യാപാരത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ലക്ഷ്മി പ്രിയ.
”ഇപ്പോഴത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈയിടെ നമ്മുടെ നാട്ടില്‍ നടന്ന പല സംഭവങ്ങളും പരിശോധിച്ചു നോക്കിയാല്‍ അറിയാം. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.
എന്നെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അതേ സാഹചര്യത്തില്‍ അപമാനവും തോന്നുന്ന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.