‘ക’സിനിമയുടെ ലൊക്കേഷനിൽ ആളൂർ എൽസി എത്തി,പിന്നെ എല്ലാം പെട്ടെന്നായിരുന്നു

പി. ​പ്ര​ശാ​ന്ത്
തൃ​ശൂര്‍ ജി​ല്ല​യി​ലെ ആ​ളൂ​രി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന് സി​നി​മ​യി​ല്‍ ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് ജീ​വി​തം സി​നി​മ​യ്ക്കു സ​മ​ര്‍​പ്പി​ച്ച ക​ഥ​യാ​ണ് എ​ല്‍​സി​ക്കു പ​റ​യാ​നു​ള്ള​ത്. ആ​ളൂ​ര്‍ എ​ല്‍​സി​യെ ഓർമയി​ല്ലേ ..? 1988ല്‍ ​ഇ​റ​ങ്ങി​യ പ​ട്ട​ണ​പ്ര​വേ​ശം എ​ന്ന സി​നി​മ​യി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ വേ​ഷം ചെ​യ്ത ആ​ളൂ​ര്‍ ആ​ക്ക​ന​ത്ത് ഹൗ​സി​ല്‍ പ​രേ​ത​നാ​യ ലോ​ല​പ്പ​ന്‍​- ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ളൂ​ര്‍ എ​ല്‍​സി.

അ​ഭി​ന​യ​പാ​ര​മ്പ​ര്യ​മൊ​ന്നു​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച് ചെ​റു​പ്പ​ത്തി​ല്‍​ത്ത​ന്നെ നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച് അ​വാ​ര്‍​ഡ് നേ​ടു​ക​യും പി​ന്നീ​ട് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ക​യും ചെ​യ്ത ക​ലാ​കാ​രി. കു​റ​ച്ചു​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​ക​ണ​മെ​ന്ന ഒ​ടു​ങ്ങാ​ത്ത മോ​ഹ​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ആ​ളൂ​ര്‍ എ​ല്‍​സി അ​ഭി​ന​യ​ത്തി​ന് ചാ​ന്‍​സു​ചോ​ദി​ച്ച് ‘ക’ ​എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തി​യ​തും അ​ങ്ങ​നെ ആ ​അ​ഭി​നേ​ത്രി​യെ തി​രി​ച്ച​റി​ഞ്ഞ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തും അ​തു വൈ​റ​ലാ​യ​തും പി​ന്നീ​ടു​ള്ള ക​ഥ​ക​ള്‍ .

അ​ഭി​ന​യ​മോ​ഹം മ​ന​സിലു​ണ്ടാ​യി​രു​ന്ന എ​ല്‍​സി ആ​ദ്യം മു​ഖം കാ​ണി​ച്ച​ത് ‘ഹി​ര​ണ്യ​ഗ​ര്‍​ഭം’ എ​ന്ന നാ​ട​ക​ത്തി​ലാ​ണ്. മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് ഈ ​നാ​ട​ക​ത്തി​ലൂ​ടെ എ​ല്‍​സി നേ​ടി​യെ​ടു​ത്തു. ഇ​തോ​ടെ എ​ല്‍​സി​ക്ക് പേ​രാ​യി. ഇ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​ഞ്ഞ സം​വി​ധാ​യ​ക​ന്‍ ഐ വി ശ​ശി​യാ​ണ് എ​ല്‍​സി​യെ ‘അ​നു​രാ​ഗി’ എ​ന്ന ചി​ത്ര​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത്. തു​ട​ര്‍​ന്ന് ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ട് 60 ഓ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.

ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത് 2006ല്‍ ​പു​റ​ത്തി​റ​ങ്ങിയ ‘ക​റു​ത്ത​പ​ക്ഷി’​ക​ളി​ലാ​ണ്. ഇ​തി​നു​ശേ​ഷം കു​ടും​ബ​പ്രാ​രാ​ബ്‌‌ധങ്ങ​ളും മ​റ്റും മൂ​ലം ത​ല്‍​ക്കാ​ല​ത്തേ​ക്ക് സി​നി​മ​യി​ല്‍ നി​ന്നു എ​ല്‍​സി വി​ട​ചൊ​ല്ലി. മൂന്നു വ​ര്‍​ഷ​ത്തി​നു​മു​മ്പ് ഭ​ര്‍​ത്താ​വ് സ​ണ്ണി മ​ര​ണ​പ്പെ​ട്ടു. മ​ക്ക​ളാ​യ ഷി​ന്‍റോ, ഷി​ജോ, സി​ജി എ​ന്നി​വ​ര്‍ അ​മ്മ​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

സി​നി​മ​യി​ല്‍ നി​ന്ന് മാ​റി​യ​ശേ​ഷം തി​രി​ച്ചു​വ​ര​വി​ന് ആ​ഗ്ര​ഹി​ച്ചു​വെ​ങ്കി​ലും വെ​റും അഞ്ചു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ള്ളി​ല്‍ അ​തി​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി​യ​ത് ഒ​രു ദൈ​വ​ഭാ​ഗ്യ​മാ​യാ​ണ് എ​ല്‍​സി കാ​ണു​ന്ന​ത്. സി​നി​മ​യി​ല്‍ നി​ന്നു ത​ല്‍​ക്കാ​ല​ത്തേ​ക്ക് വി​ട്ടു​നി​ന്ന​തോ​ടെ എ​ല്‍​സി ത​ന്‍റെ സി​നി​മാ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​തി​യ​ത്. അ​തേ​സ​മ​യം തന്‍റെ ര​ണ്ടാം​വ​ര​വ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​ഞ്ഞു​വ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.
നി​മി​ഷ​ങ്ങ​ള്‍​കൊ​ണ്ടു മാ​റി​മ​റി​ഞ്ഞ ജീ​വി​തം …

ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് താൻ താമസിക്കുന്ന തന്പാനൂരിലുള്ള ടൂറി​സ്റ്റ് ഹോ​മി​ല്‍ നി​ന്ന് ഇ​റ​ങ്ങി തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ആ​ഹാ​രം ക​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ആ​ളൂ​ര്‍ എ​ല്‍​സി. ഹോ​ട്ട​ലി​ല്‍ നി​ന്ന് ഇ​റ​ങ്ങി തി​രി​കെ വ​രു​ന്ന​വ​ഴി രാ​ജാ​ജി ന​ഗ​ര്‍ ഭാ​ഗ​ത്ത് ഒ​രാ​ള്‍​ക്കൂ​ട്ടം ക​ണ്ടു. കാമ​റ​ക​ള്‍ മി​ന്നു​ന്ന സെ​റ്റി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​ന്‍ എ​ല്‍​സി അ​വി​ടെ​യി​റ​ങ്ങി.

നീ​ര​ജ് മാ​ധ​വ് പ്ര​ധാ​ന റോ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ‘ക’ ​എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല, പ്രൊ​ഡ​ക്‌‌ഷന്‍ ക​ണ്‍​ട്രോ​ള​റെ സ​മീ​പി​ച്ചു. ഞാ​നൊ​രു ച​ല​ച്ചി​ത്ര ന​ടി​യാ​ണ്, പ​ട്ട​ണ​പ്ര​വേ​ശം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ന്നെ, ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല.

പ​ട്ട​ണ​പ്ര​വേ​ശ​ത്തി​ല്‍ ന​ട​ന്‍ ശ്രീ​നി​വാ​സ​നോ​ട് ‘ചേ​ട്ട​ന്‍ ആ​രെ​യെ​ങ്കി​ലും ലൗ ​ചെ​യ്തി​ട്ടു​ണ്ടോ ? ’ എ​ന്നു നാ​ണം​ ക​ല​ര്‍​ന്ന സ്വ​ര​ത്തി​ല്‍ ചോ​ദി​ക്കു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ ചി​ത്രം അ​വ​രു​ടെ മ​ന​സിലേ​ക്ക് ഓ​ടി​യെ​ത്തി. പി​ന്നീ​ടെ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. എ​ല്‍​സി​ക്കു​വേ​ണ്ടി സി​നി​മ​യി​ല്‍ പു​തി​യ സീ​ന്‍ എ​ഴു​തി​യു​ണ്ടാ​ക്കി. ‘ക’ ​എ​ന്ന സി​നി​മ​യി​ല്‍ കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റിന്‍റെ വേ​ഷ​മാ​ണ് എ​ല്‍​സി​ക്കു ന​ല്‍​കി​യ​ത്.

ക​ട​ങ്ങ​ള്‍ തീ​ര്‍​ക്ക​ണം, സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് ജീ​വി​ക്ക​ണം…
ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണം സ​മ്മാ​നി​ച്ച ആ​ഘാ​ത​ത്തി​ല്‍നി​ന്ന് മു​ക്ത​യാ​യി​ട്ടി​ല്ലെ​ങ്കി​ലും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ഞ്ഞു നോ​ക്കു​മ്പോ​ള്‍ എ​ല്‍​സി​ക്ക് പ​റ​യാ​നു​ള്ള​ത് സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു മാ​ത്രം. ത​നി​ക്ക് ഇ​പ്പോ​ഴും ക​ട​ങ്ങ​ളു​ണ്ട്. അ​തു തീ​ര്‍​ക്ക​ണം.

താര സംഘടനയായ അ​മ്മ​യി​ല്‍ നി​ന്ന് എ​ല്ലാ​മാ​സ​വും കി​ട്ടു​ന്ന കൈ​നീ​ട്ടമാണ് ആ​ശ്വാ​സ​ം(5000 രൂ​പ). സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു​ത​ന്നെ ശി​ഷ്‌‌ടജീ​വി​തം ന​യി​ക്ക​ണം. അ​മി​താ​വേ​ശ​മോ അ​മി​ത മോ​ഹ​ങ്ങ​ളോ മ​ന​സില്‍ വ​യ്ക്കാ​ത്ത ഈ ​എ​ളി​യ ക​ലാ​കാ​രി​ക്ക് ഇ​നി, ജീ​വി​ത​ത്തി​ല്‍ സി​നി​മ സ​മ്മാ​നി​ക്കു​ന്ന സ​ന്തോ​ഷ​ങ്ങ​ള്‍ മാ​ത്രം മ​തി.

Related posts