സി​റ്റിം​ഗ് എം​പിയെ മാറ്റി പ​ഴ​യ യു​വ​തു​ർ​ക്കി​യെ ക​ള​ത്തി​ലി​റ​ക്കു​ന്നതിനു പിന്നിൽ വി​ജ​യ​ങ്ങ​ളു​ടെ രാ​ജാ​വാ​കാ​ൻ രാ​ജാ​ജി​ക്കു ക​ഴി​യുമെന്ന കണക്കുകൂട്ടൽ

ഫ്രാ​​​​​ങ്കോ ലൂ​​​​​യി​​​​​സ്


തൃ​ശൂ​ർ: സി​റ്റിം​ഗ് എം​പി സി.​എ​ൻ. ജ​യ​ദേ​വ​നെ മാ​റ്റി സി​പി​ഐ പ​ഴ​യ യു​വ​തു​ർ​ക്കി​യെ ക​ള​ത്തി​ലി​റ​ക്കു​ന്നു. അ​പൂ​ർ​വ​മാ​യാ​ണ് മി​ക്ക പാ​ർ​ട്ടി​ക​ളും സി​റ്റിം​ഗ് എം​പി​യെ മാ​റ്റി പ​രീ​ക്ഷി​ക്കു​ന്ന​ത്. ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന​ല്ല, ഈ മാറ്റം. മു​ൻ നി​യ​മ​സ​ഭാം​ഗ​വും ജ​ന​യു​ഗം പ​ത്ര​ത്തി​ന്‍റെ പ​ത്രാ​ധി​പ​രു​മാ​യ രാ​ജാ​ജി മാ​ത്യു തോ​മ​സി​നെ തൃ​ശൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തു ജ​യ​ദേ​വ​നേ​ക്കാ​ൾ വി​ജ​യ​ങ്ങ​ളു​ടെ രാ​ജാ​വാ​കാ​ൻ രാ​ജാ​ജി​ക്കു ക​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലിലാണ്. എ​ല്ലാ​വ​രോ​ടും പു​ഞ്ചി​രി​യോ​ടെ ഇ​ട​പ​ഴ​കു​ന്ന ജ​ന​കീ​യ മു​ഖ​മാ​ണ് രാ​ജാ​ജി​യു​ടേത്.

സി​റ്റിം​ഗ് എം​പി​യാ​യ സി.​എ​ൻ. ജ​യ​ദേ​വ​ൻ ഇ​ത്ത​വ​ണ​യും മത്സര​ത്തി​നു ത​യാ​റാ​യി​രു​ന്നു. മു​ൻ മ​ന്ത്രി​യും മു​ന്പ് ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന കെ.​പി. രാ​ജേ​ന്ദ്ര​ന്‍റെ പേ​രും ജി​ല്ലാ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പ​ട്ടി​ക​യി​ലെ മൂ​ന്നാ​മ​ത്തെ പേ​രു​കാ​ര​നാ​യ രാ​ജാ​ജി​ക്കാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അം​ഗീ​കാ​രം കി​ട്ടി​യ​ത്.

സി​പി​ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ സി.​എ​ൻ. ജ​യ​ദേ​വ​ൻ സ്വ​ത​വേ​യു​ള്ള ഗൗ​ര​വ സ്വ​ഭാ​വ​ക്കാ​ര​നാ​ണ്. ചി​രി​ക്കാ​ൻ അ​ൽ​പം പി​ശു​ക്കു കാ​ണി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ നാ​ല​ഞ്ചു വ​ർ​ഷ​മാ​യി പ്ര​സം​ഗ വേ​ദി​യി​ൽ ക​യ​റി​യാ​ൽ സ​ദ​സി​നെ ചി​ന്തി​പ്പി​ക്കാ​നും ചി​രി​പ്പി​ക്കാ​നു​മു​ള്ള വൈ​ഭ​വം ത​നി​ക്കു​ണ്ടെ​ന്നു ജ​യ​ദേ​വ​ൻ തെ​ളി​യി​ച്ചി​രു​ന്നു. എ​ത്ര​ത​ന്നെ ഗൗ​ര​വ​സ്വ​ഭാ​വ​മാ​യാ​ലും ജ​യ​ദേ​വ​നെ ജ​ന​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 1996 ൽ ​ഒ​ല്ലൂ​ർ നി​യ​മ​സ​ഭാ സീ​റ്റി​ൽ ജ​യി​ച്ച​ത് അ​തു​കൊ​ണ്ടാ​ണ്.

തൃ​ശൂ​രി​ൽ ഇ​ത്ത​വ​ണ​യും വി​ജ​യം ഉ​റ​പ്പാ​ക്ക​ണം. കൂ​ടു​ത​ൽ സ്വീ​കാ​ര്യ​നും ജ​ന​കീ​യ​നു​മാ​യ സ്ഥാ​നാ​ർ​ഥി​യെ വേ​ണ​മെ​ന്നു സി​പി​ഐ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്. രാ​ജാ​ജി എ​ന്ന അ​റു​പ​ത്തി​നാ​ലു​കാ​ര​ന് അ​ങ്ങ​നെ ന​റു​ക്കു​വീ​ണു. തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പീ​ച്ചി​ക്ക​ടു​ത്ത ക​ണ്ണാ​റ സ്വ​ദേ​ശി​യാ​ണ്. ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​നു സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണു തൃ​ശൂ​ർ.

ആ ​നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന കി​ട്ടു​മെ​ങ്കി​ൽ അ​തൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഉ​ണ്ടാ​കാം. സി​പി​ഐ​യി​ലെ പ​ഴ​യ യു​വ​തു​ർ​ക്കി​ക​ളി​ലൊ​രാ​ളാ​ണ് രാ​ജാ​ജി മാ​ത്യു തോ​മ​സ്. എ​ഐ​എ​സ്എ​ഫി​ലൂ​ടെ വ​ള​ർ​ന്ന നേ​താ​വ്. യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ​ഐ​വൈ​എ​ഫി​ന്‍റെ രാ​ജ്യാ​ന്ത​ര നേ​തൃ​പ​ദ​വി​യി​ലെ​ത്തി​യി​രു​ന്നു.

ഈ​ നി​ല​യി​ൽ വി​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. 1985 മു​ത​ൽ 1996 വ​രെ ലോ​ക ജ​നാ​ധി​പ​ത്യ ഫെ​ഡ​റേ​ഷ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്റ്റ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു. ലോ​ക​ യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ യു​എ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

2006 ൽ ​ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് എം​എ​ൽ​എ​യാ​യി. നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി ചെ​യ​ർ​മാ​നാ​യി​രു​ന്നു.
സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, ജ​ന​യു​ഗം പ​ത്രാ​ധി​പ​ർ, മീ​ഡി​യ അ​ക്കാ​ഡ​മി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

1990 മു​ത​ൽ 1996 വ​രെ എ​ഐ​വൈ​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, കി​സാ​ൻ​സ​ഭ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.
1980 മു​ത​ൽ 1985 വ​രെ ജ​ന​യു​ഗം സ​ബ് എ​ഡി​റ്റ​ർ, തൃ​ശൂ​ർ ബ്യൂ​റോ ചീ​ഫ്, ഡ​ൽ​ഹി ലേ​ഖ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ശാ​ന്ത. ര​ണ്ടു മ​ക്ക​ൾ.

Related posts