ചാലക്കുടി: കലാഭവൻ മണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരസഭയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തും. ടൗൺ ഹാൾ മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കലാഭവൻ മണി നഗറിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് വൈകീട്ട് നാലിന് മണിയുടെ സ്മൃതി മണ്ഡപത്തിൽനിന്നും ചാലക്കുടിയിലേയും സമീപ പ്രദേശങ്ങളിലേയും കലാകാരന്മാരുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം ആരംഭിക്കും. ടൗൺഹാൾ മൈതാനത്ത് പ്രത്യേകം തയാറാക്കിയ മണിയുടെ ഛായചിത്രത്തിനു മുന്പിൽ ജില്ലാ കളക്ടർ ടി.വി. അനുപമ ദീപം തെളിയിക്കും. തുടർന്ന് ഫോക് മെഗാഷോ അരങ്ങേറും.
നാളെ വൈകീട്ട് അഞ്ചിന് കലാഭവൻ മണി അനുസ്മരണ സമ്മേളനവും മിമിക്രി കലാകാരന്മാർക്കുള്ള കലാഭവൻ മണി പുരസ്കാര സമർപ്പണവും നടത്തും. തുടർന്ന് പ്രശസ്ത ടി.വി, സിനിമ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും.
ചാലക്കുടി: താലൂക്ക് ആശുപത്രി റിംഗ് റോഡിന് കലാഭവൻ മണിയുടെ പേര് നൽകി. ഒരുകോടി 40 ലക്ഷം രൂപ ചെലവിൽ ആധുനികമായ രീതിയിൽ ബി.ഡി. ദേവസി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിനാണ് “കലാഭവൻ മണി സ്മാരക റോഡ് ‘ എന്ന് നാമകരണം ചെയ്തത്. ഹോസ്പിറ്റൽ റിവർ റോഡിന്റെ നിർമാണോദ്ഘാട നവും എംഎൽഎ നിർവഹിച്ചു.
ഇന്നുരാവിലെ പത്തിന് ഗവ. ആശുപത്രി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എംഎൽഎ അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിൻസൻ പാണാട്ടുപറന്പിൽ, കൗൺസിലർ മാരായ ഗീത സാബു, വി.ജെ.ജോജി, യു.വി.മാർട്ടിൻ, പ്രതിപക്ഷനേ താവ് വി.ഒ.പൈലപ്പൻ എന്നിവർ പങ്കെടുത്തു.
ഡോക്ടറേറ്റ് നേടിയ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണന് ബി.ഡി.ദേവസി എംഎൽഎ ഉപഹാരം നല്കി.