ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിലേക്ക്. ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയിൽ മാഞ്ചെസ്റ്റർ സിറ്റി നിക്ഷേപത്തിന് ഒരുങ്ങുന്നതായി സൂചന.
മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരും മുംബൈ സിറ്റിയുടെ ഉടമസ്ഥരായ ബോളിവുഡ് താരം രണ്‍ബീർ കപൂർ, ബിമൽ പരേഖ് എന്നിവരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഏഷ്യയിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സിറ്റിയുടെ ഈ നീക്കം.