തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ചൊവ്വാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്.
നേരത്തെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒരിക്കൽ കൂടി മത്സരിക്കാൻ താനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.