തിരുവനന്തപുരം: അടുത്ത അധ്യായന വർഷം മുതൽ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച നടത്താൻ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
നിലവിൽ എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷമാണ് ഹയർ സെക്കന്ററി പരീക്ഷകൾ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്.
അടുത്ത അധ്യായന വർഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർഗോഡ് വേദിയാകും. ഡിസംബർ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.